ഇ​ന്ത്യ-​ചൈ​ന: പ​തി​നാ​ലാം ഘ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യം
ഇ​ന്ത്യ-​ചൈ​ന: പ​തി​നാ​ലാം ഘ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യം
Friday, January 14, 2022 1:47 AM IST
ന്യൂ​​ഡ​​ൽ​​ഹി: കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്ക് ഉ​​പ​​രോ​​ധ​​ത്തി​​ൽ ചൈ​​നീ​​സ് സൈ​​ന്യ​​വു​​മാ​​യു​​ള്ള 14-ാമ​​ത് ത​​ല സൈ​​നി​​കച​​ർ​​ച്ച അ​​വ​​സാ​​നി​​ച്ചു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി 10.30ന് ​​അ​​വ​​സാ​​നി​​ച്ച ച​​ർ​​ച്ച 13 മ​​ണി​​ക്കൂ​​ർ നീ​​ണ്ടു.

ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് കാ​​ർ​​ഗി​​ൽ-ലേ ​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും ചൈ​​ന, പാ​​ക്കി​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യു​​ള്ള 14-ാമ​​ത് ആ​​ർ​​മി കോ​​ർ ക​​മാ​​ൻ​​ഡ​​ർ ല​​ഫ്റ്റ​​ന​​ന്‍റ് ജ​​ന​​റ​​ൽ അ​​നി​​ന്ധ്യ സെ​​ൻ​​ഗു​​പ്ത പ​​ങ്കെ​​ടു​​ത്തു. കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്കി​​ൽ യ​​ഥാ​​ർ​​ഥ നി​​യ​​ന്ത്ര​​ണ രേ​​ഖ​​യ്ക്കു സ​​മീ​​പ​​മു​​ള്ള ചു​​ഷു​​ൽ-​​മോ​​ൽ​​ദോ സൈ​​നി​​ക പോ​​യി​​ന്‍റി​​ൽവ​​ച്ചാ​​ണ് 14-ാം വ​​ട്ട സൈ​​നി​​ക ച​​ർ​​ച്ച ന​​ട​​ന്ന​​ത്. ഹോ​​ട്ട് സ്പ്രിം​​ഗ് സം​​ഘ​​ർ​​ഷ മേ​​ഘ​​ല​​യി​​ലെ കൊം​​ഗ്കാ ലാ ​​പ​​ട്രോ​​ൾ പോ​​യി​​ന്‍റ് 15ൽനി​​ന്നും ചൈ​​നീ​​സ് സൈ​​ന്യം പി​​ന്മാ​​റ​​ണ​​മെ​​ന്നാ​​ണ് ച​​ർ​​ച്ച​​യി​​ൽ ഇ​​ന്ത്യ മു​​ന്നോ​​ട്ടു വ​​ച്ച ആ​​വ​​ശ്യം. ചൈ​​നീ​​സ് സൈ​​ന്യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് തെ​​ക്ക​​ൻ സി​​ൻ​​ജി​​യാം​​ഗ് സൈ​​നി​​ക ജി​​ല്ല​​യു​​ടെ ത​​ല​​വ​​ൻ മേ​​ജ​​ർ ജ​​ന​​റ​​ൽ യാം​​ഗ് ലി​​ൻ പ​​ങ്കെ​​ടു​​ത്തു.


പ​​ട്രോ​​ൾ പോ​​യി​​ന്‍റ് 15 ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഹോ​​ട്ട് സ്പ്രിം​​ഗ് സൈ​​നി​​ക മേ​​ഖ​​ല​​യ്ക്കു പു​​റ​​മെ അ​​ക്സാ​​യ് ചി​​ൻ മേ​​ഖ​​ല​​യി​​ലു​​ള്ള ദെ​​പ്സാം​​ഗ് പ​​ർ​​വ​​ത പ്ര​​ദേ​​ശം യ​​ഥാ​​ർ​​ഥ നി​​യ​​ന്ത്ര​​ണ രേ​​ഖ​​യ്ക്കു സ​​മീ​​പ​​മു​​ള്ള ദെം​​ചോ​​ക്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽനി​​ന്നും ചൈ​​നീ​​സ് സൈ​​ന്യം പ​​ട്ടാ​​ള​​ക്കാ​​രെ തി​​രി​​ച്ചു വി​​ളി​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ത്യ ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ച​​ർ​​ച്ച​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ൻ സൈ​​ന്യം മു​​ന്നോ​​ട്ടുവ​​ച്ച നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഒ​​ന്നുംത​​ന്നെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ചൈ​​ന തയാറാ​​കു​​ക​​യോ സൈ​​നി​​ക ഉ​​പ​​രോ​​ധം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​ന് ക്രി​​യാ​​ത്മ​​ക​​മാ​​യ യാ​​തൊ​​രു നി​​ർ​​ദേ​​ശ​​ങ്ങ​​ളും മു​​ന്നോ​​ട്ടു വ​​യ്ക്കു​​ക​​യോ ചെ​​യ്തി​​ല്ല.

കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്കി​​ലെ പാം​​ഗോ​​ഗ് ത​​ടാ​​ക​​ത്തി​​ന് കു​​റു​​കെ ചൈ​​നീ​​സ് സൈ​​ന്യം നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തി​​ന് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് ബു​​ധ​​നാ​​ഴ്ച കി​​ഴ​​ക്ക​​ൻ ല​​ഡാ​​ക്കി​​ലെ ചു​​ഷു​​ൽ-​​മോ​​ൽ​​ദോ സൈ​​നി​​ക പോ​​യി​​ന്‍റി​​ൽ വെ​​ച്ച് സൈ​​നി​​ക ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.