എ​സ്എം​എ​സ് വോ​ട്ടിം​ഗ്: ആം ​ആ​ദ്മി മു​ഖ്യ​മ​ന്ത്രി​യെ ജ​നം തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ
എ​സ്എം​എ​സ് വോ​ട്ടിം​ഗ്: ആം ​ആ​ദ്മി മു​ഖ്യ​മ​ന്ത്രി​യെ ജ​നം തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ
Friday, January 14, 2022 1:47 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി​​യെ ജ​​ന​​ങ്ങ​​ൾ നേ​​രി​​ട്ടു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി ദേ​​ശീ​​യ ക​​ണ്‍​വീ​​ന​​ർ അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ. ജ​​ന​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രിസ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പേ​​ര് 7074870748 എ​​ന്ന ന​​ന്പ​​രി​​ലേ​​ക്ക് നേ​​രി​​ട്ട് വി​​ളി​​ച്ചോ എ​​സ്എം​​എ​​സ് ആ​​യോ വാ​​ട്ട്സ് ആ​​പ്പ് മു​​ഖേ​​ന​​യോ ജ​​ന​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ടറി​​യി​​ക്കാം. രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു രാ​​ഷ്‌ട്രീയ പാ​​ർ​​ട്ടി മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യെ ഈ ​​വി​​ധ​​ത്തി​​ൽ നേ​​രി​​ട്ടു തെ​​ര​​ഞ്ഞെ​​ടുക്കു​​ന്ന​​തി​​ന് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് എ​​ന്നും കേ​​ജ​​രി​​വാ​​ൾ പ​​റ​​ഞ്ഞു.


ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രിസ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യ ഭ​​ഗ​​വ​​ന്ത് മ​​ൻ ഉ​​ൾ​​പ്പെടെ​​യു​​ള്ള​​വ​​ർ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യി എ​​ത്തി. ജ​​നു​​വ​​രി 17ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചുമ​​ണി വ​​രെ ജ​​ന​​ങ്ങ​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ഇ​​ഷ്ട മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പേ​​രുവി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാം. ആ​​ദ്യ നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 2.8 ​​ല​​ക്ഷ​​ത്തി​​ൽ അ​​ധി​​കം പേ​​രാ​​ണ് മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പേ​​രു വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ വി​​ളി​​ച്ച​​തെ​​ന്ന് കേ​​ജ​​രി​​വാ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.