എൻഡിഎ വനിതാ പ്രവേശനം: വിശദീകരണം തേടി സുപ്രീംകോടതി
Wednesday, January 19, 2022 1:20 AM IST
ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഇത്തവണയും വനിതാ പ്രവേശനം 19 പേരിൽ ഒതുക്കിയത് ചോദ്യം ചെയ്തു സുപ്രീംകോടതി.
കോടതി ഉത്തരവുണ്ടായിട്ടും കൂടുതൽ വനിതകളെ ഉൾപ്പെടുത്താതിരുന്നതിൽ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും 19 വനിതകൾക്കാണ് പ്രവേശനം നൽകിയത്. കോടതി ഉത്തരവുണ്ടായിട്ടും ഇത്തവണയും ഇതു തന്നെ ആവർത്തിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്.