സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് ജീവനൊടുക്കി
Monday, January 24, 2022 1:14 AM IST
ന്യൂഡൽഹി: സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചശേഷം യുവാവ് ജീവനൊടുക്കി. വെസ്റ്റ് ഡൽഹിയിലെ ഖയാലയിൽ വ്യാഴാഴ്ചയാണു സംഭവം. രാംകുമാർ എന്ന യുവാവാണ് ഭാര്യയെ ആക്രമിച്ചശേഷം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജീവനൊടുക്കിയത്.
മാസങ്ങൾക്കു മുന്പായിരുന്നു ഇവരുടെ വിവാഹം. ദാന്പത്യപ്രശ്നങ്ങളെത്തുടർന്നു യുവതി അടുത്തിടെ സ്വന്തം വീട്ടിലേക്കു മടങ്ങി.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ യുവാവ് ഭാര്യയോടു ഗാസിയാബാദിലെ വീട്ടിലേക്കു മടങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇതു നിരസിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം വീട്ടിൽനിന്നു കടന്നുകളഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടരവെയാണു ലോണി അംബേദ്കർ കോളനിയിലെ ബന്ധുവീട്ടിൽ രാംകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നു പോലീസ് അറിയിച്ചു. കഴുത്തിലും മുഖത്തും നിരവധി പരിക്കുകളേറ്റ യുവതി ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ ചികിത്സയിലാണ്.