നാലുകോടി ജനങ്ങളെ കേന്ദ്രം ദാരിദ്ര്യത്തിലാക്കി: രാഹുൽഗാന്ധി
Monday, January 24, 2022 1:14 AM IST
ന്യൂഡൽഹി: നാലുകോടി ജനങ്ങളെ കേന്ദ്ര സർക്കാർ ദാരിദ്യ്രത്തിലേക്കു തള്ളിവിടുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ അടുപ്പക്കാർക്കു മാത്രമാണു വികസനത്തിന്റെ അതിപ്രസരമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
2020 മാർച്ചിൽ ഇന്ത്യയിൽ കോവിഡ് ലോക്ഡൗണ്‍ ആരംഭിച്ചശേഷം നാലുകോടി ജനങ്ങൾ ദാരിദ്യ്രത്തിലായെന്ന ഫോബ്സിന്റെയും ഓക്സ്ഫാമിന്റെയും റിപ്പോർട്ടുകളും രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു. മഹാമാരി ആരംഭിച്ചശേഷം ഇന്ത്യയിലെ ശതകോടിപതികളുടെ എണ്ണം 102ൽനിന്ന് 143 ആയി വർധിച്ചെന്നും ഇന്ത്യയിലെ 100 ധനികരുടെ ആസ്തി 57.3 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 23.1 കോടിയിൽനിന്നാണ് ഈ നിലയിലേക്കുള്ള ഇന്ത്യയിലെ ധനികരുടെ വളർച്ച.