ബിഒസി മേധാവി സത്യേന്ദ്ര പ്രകാശിന് ദേശീയ പുരസ്കാരം
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആൻഡ് കമ്യൂണികക്കേഷൻസ് (ബിഒസി) മേധാവി സത്യേന്ദ്ര പ്രകാശിന് ദേശീയ പുരസ്കാരം.
ജനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചു കൊണ്ടുള്ള ബോധവത്കരണ പരിപാടികൾക്കാണ് ഇദ്ദേഹം പുരസ്കാരത്തിന് അർഹനായത്. ദേശീയ സമ്മതിദായക ദിവസമായ ഇന്ന് ഡൽഹിയിലെ അശോക ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഇദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങും.