കോണ്‍ഗ്രസിന് 30 താരപ്രചാരകർ
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി താര പ്രചാരകരുടെ പേരുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്.
പട്ടികയിൽ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി എന്നിവർ ഉൾപ്പെടെ 30 താരപ്രചാരകരുടെ പേരുകളാണുള്ളത്. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, ഭുപീന്ദർ സിംഗ് ഹൂഡ, ഭൂപേഷ് ബഗേൽ, സൽമാൻ ഖുർഷിദ്, രാജ് ബബ്ബർ, പ്രമോദ് തിവാരി, പി.എൽ പൂനിയ, ആർ.പി. എൻ സിംഗ്, സച്ചിൻ പൈലറ്റ്, ഹാർദിക് പട്ടേൽ, കനയ്യ കുമാർ തുടങ്ങിയവരും പട്ടികയിലുണ്ട്.