അതിർത്തിയിൽ ജാഗ്രത
Tuesday, January 25, 2022 2:07 AM IST
ജമ്മു: റിപ്പബ്ലിക്ദിനത്തിൽ സാമൂഹ്യവിരുദ്ധർ കുഴപ്പങ്ങളുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജമ്മു-കാഷ്മീരിൽ പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് സംഘം അതീവജാഗ്രതയിൽ.
അതിർത്തിയിൽ ഡ്രോണുകളെ പ്രതിരോധിക്കാനും ടണലുകൾ കണ്ടെത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ജമ്മു ഐജി ഡി.കെ. ബോറ അറിയിച്ചു. സൈന്യത്തിനും സിആർപിഎഫിനും ജമ്മു കാഷ്മീർ പോലീസിനുമൊപ്പം സംയുക്തപരിശോധനയും നടത്തുന്നുണ്ട്.
അതിർത്തിക്കപ്പുറത്തുനിന്നു ചില നടപടികൾ ഉണ്ടായേക്കാമെന്ന തരത്തിലുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റം, ആയുധക്കടത്ത്, സ് ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയ ഇന്ത്യയിലേക്ക് എത്തിക്കുക എന്നിവ നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതിജാഗ്രത തുടരുന്നതിനാൽ ഇവ വിജയിക്കില്ലെന്നും ഐജി പറഞ്ഞു.