നീ​റ്റ് യു​ജി കൗ​ണ്‍​സി​ലിം​ഗ് ; സ​മ​യ​ക്ര​മം മാ​റ്റി​യ​താ​യി മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ക​മ്മി​റ്റി
നീ​റ്റ് യു​ജി കൗ​ണ്‍​സി​ലിം​ഗ് ; സ​മ​യ​ക്ര​മം മാ​റ്റി​യ​താ​യി മെ​ഡി​ക്ക​ൽ  കൗ​ണ്‍​സി​ലിം​ഗ് ക​മ്മി​റ്റി
Saturday, January 29, 2022 12:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് യു​​ജി കൗ​​ണ്‍​സി​​ലിം​​ഗി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​നാ​​യു​​ള്ള സ​​മ​​യ​​ക്ര​​മം മാ​​റ്റി​​യ​​താ​​യി മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ലിം​​ഗ് ക​​മ്മി​​റ്റി (എം​​സി​​സി) അ​​റി​​യി​​ച്ചു. പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം അ​​നു​​സ​​രി​​ച്ച് നീ​​റ്റ് യു​​ജി കൗ​​ണ്‍​സി​​ലിം​​ഗി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​നാ​​യി നാ​​ളെ ഉ​​ച്ച​​യ്ക്ക് 12 മ​​ണി വ​​രെ അ​​പേ​​ക്ഷി​​ക്കാം.

നീ​​റ്റ് യു​​ജി 2021 അ​​ടി​​സ്ഥാ​​ന​​മാ​​ക്കി മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ലിം​​ഗ് ക​​മ്മി​​റ്റി ന​​ട​​ത്തു​​ന്ന യു​​ജി അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ലെ പ്രൊ​​വി​​ഷ​​ണ​​ൽ ഫ​​ലം www.mcc.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ഇ​​ന്ന​​ലെ പ്ര​​സി​​ദ്ധ​​പെ​​ടു​​ത്തി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് പി​​ൻ​​വ​​ലി​​ച്ചു. അ​​ന്തി​​മ അ​​ലോ​​ട്ട്മെ​​ന്‍റ് ഫ​​ലം വെ​​ള്ളി​​യാ​​ഴ്ച പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​മെ​​ന്നാ​​ണ് അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. പ്രൊ​​വി​​ഷ​​ണ​​ൽ ഫ​​ല​​ത്തി​​ൽ അ​​പാ​​ക​​ത​​യു​​ണ്ടെ​​ങ്കി​​ൽ എം​​സി​​സി​​യെ [email protected] എ​​ന്ന മെ​​യി​​ൽ ഐ​​ഡി​​യി​​ൽ 28ന് ​​രാ​​വി​​ലെ പ​​ത്തു മ​​ണി​​ക്കു​​ള്ളി​​ൽ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ മു​​ന്പാ​​കെ വ​​ന്ന റി​​ട്ട് ഹ​​ർ​​ജി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് താ​​ത്കാ​​ലി​​ക അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് എം​​സി​​സി പി​​ൻ​​വ​​ലി​​ച്ച​​ത്.

അ​​ലോ​​ട്ട്മെ​​ന്‍റ് ഫ​​ലം ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഫെ​​ബ്രു​​വ​​രി ഏ​​ഴു വ​​രെ അ​​ഖി​​ലേ​​ന്ത്യത​​ല​​ത്തി​​ൽ ജോ​​യി​​ൻ ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. ഒ​​ന്നാം ഘ​​ട്ട യു​​ജി കൗ​​ണ്‍​സി​​ലിം​​ഗി​​നാ​​യു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ, പേ​​യ്മെ​​ന്‍റ് സം​​വി​​ധാ​​നം, ഓ​​പ്ഷ​​ൻ പു​​തു​​ക്ക​​ൽ എ​​ന്നി​​വ​​യ്ക്ക് ജ​​നു​​വ​​രി 30 വ​​രെ സ​​മ​​യ​​മു​​ണ്ട്. ഓ​​പ്ഷ​​നു​​ക​​ൾ ലോ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം ജ​​നു​​വ​​രി 30 വൈ​​കു​​ന്നേ​​രം നാ​​ലു മ​​ണി മു​​ത​​ൽ രാ​​ത്രി 11:55 വ​​രെ ഉ​​ണ്ടാ​​കും. എ​​ന്നാ​​ൽ ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത​​വ​​രു​​ടെ പ​​ഴ​​യ ഓ​​പ്ഷ​​നു​​ക​​ൾ അ​​നു​​സ​​രി​​ച്ച് സീ​​റ്റു​​ക​​ൾ അ​​ലോ​​ട്ട് ചെ​​യ്യു​​ന്ന​​താ​​ണ്. ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ലോ​​ഗി​​ൻ ചെ​​യ്ത് പ​​ഴ​​യ ഓ​​പ്ഷ​​നു​​ക​​ൾ അ​​ണ്‍​ലോ​​ക്ക് ചെ​​യ്യു​​ക​​യും പു​​തി​​യ ഓ​​പ്ഷ​​നു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും വേ​​ണം. ജ​​നു​​വ​​രി 31ന് ​​പു​​തു​​ക്കി​​യ ഓ​​പ്ഷ​​നു​​ക​​ൾ അ​​നു​​സ​​രി​​ച്ചു​​ള്ള സീ​​റ്റു​​ക​​ൾ അ​​ലോ​​ട്ട് ചെ​​യ്ത് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് റി​​സ​​ൾ​​ട്ട് പ്ര​​ഖ്യാ​​പി​​ക്കും


കോ​​ഴ്സു​​ക​​ളു​​ടെ​​യും കോ​​ള​​ജി​​ന്‍റെ​​യും ചോ​​യ്സു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​വ​​ർ​​ക്ക് ചോ​​യ്സു​​ക​​ൾ ലോ​​ക്ക് ചെ​​യ്ത് വ​​യ്ക്കാം. ഒ​​രി​​ക്ക​​ൽ ചോ​​യ്സ് ലോ​​ക്ക് ചെ​​യ്താ​​ൽ പി​​ന്നീ​​ട് മാ​​റ്റാ​​ൻ ക​​ഴി​​യി​​ല്ല.

ചോ​​യ്സു​​ക​​ൾ ലോ​​ക്ക് ചെ​​യ്ത​​തി​​ന് ശേ​​ഷം ന​​ന്നാ​​യി മ​​ന​​സി​​ലാ​​ക്കു​​ക. ചോ​​യ്സു​​ക​​ൾ ന​​ൽ​​കാ​​നാ​​യി ആ​​ദ്യം എം​​സി​​സി യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റാ​​യ mcc.nic.in mcc.nic.in സ​​ന്ദ​​ർ​​ശി​​ച്ച് UG medical counselling ടാ​​ബി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക. ഇ​​പ്പോ​​ൾ പു​​തി​​യ​​താ​​യി തു​​റ​​ക്കു​​ന്ന വെ​​ബ്പേ​​ജി​​ൽ നി​​ന്നും ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നാ​​യു​​ള്ള ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക.

നീ​​റ്റ് റോ​​ൾ ന​​ന്പ​​ർ, പാ​​സ്വേ​​ർ​​ഡ് എ​​ന്നി​​വ ന​​ൽ​​കി സൈ​​ൻ ഇ​​ൻ ചെ​​യ്യാം. നേ​​ര​​ത്തെ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​നും ഓ​​പ്ഷ​​നു​​ണ്ട്്. നീ​​റ്റ് യു​​ജി ചോ​​യ്സ് ഓ​​പ്ഷ​​നു​​ക​​ൾ സ്ക്രീ​​നി​​ൽ കാ​​ണാ​​ൻ ക​​ഴി​​യും. പ്രി​​ഫ​​റ​​ൻ​​സു​​ക​​ൾ പൂ​​രി​​പ്പി​​ച്ച് ചോ​​യ്സു​​ക​​ൾ ക​​ണ്‍​ഫേം ചെ​​യ്താ​​ൽ ലോ​​ക്ക് ചെ​​യ്ത് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് സൂ​​ക്ഷി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.