ഡോ. റോയ് കള്ളിവയലിൽ ഏഷ്യ-പസ്ഫിക് ചെയർമാൻ
Friday, May 6, 2022 2:24 AM IST
ന്യൂഡൽഹി: ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ - പസ്ഫിക് ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി ഡോ. റോയ് കള്ളിവയലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനിൽ ജൂണ്‍ 28 മുതൽ നടക്കുന്ന വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തിന്റെ ആഗോള സമ്മേളനത്തിൽ ചുമതലയേൽക്കും. ജനീവ ആസ്ഥാനമായ വേൾഡ് സൈക്യാട്രിക് അസോസിയേഷൻ മുൻ സെക്രട്ടറി ജനറൽ ആണ് ഡോ. റോയ്. പാലാ സ്വദേശിയായ ഇദ്ദേഹം തിരുവല്ല പുഷഗിരി മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രഫസറും വകുപ്പു മേധാവിയുമാണ്.