പവാറിനെതിരേ പോസ്റ്റ്: മറാത്തി നടി അറസ്റ്റിൽ
Sunday, May 15, 2022 1:24 AM IST
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരേ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നകേസിൽ മറാത്തി നടി കേതകി ചിതാലെയെയും 23 കാരനായ ഫാർമസി വിദ്യാർഥി നിഖിൽ ബാംറെയെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.
നിഖിൽ ബാംറെയുടെ പോസ്റ്റ് പങ്കിട്ടതാണ് നടിയെയും കേസിൽ കുടുക്കിയത്. അതേസമയം നടിയെയോ അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെക്കുറിച്ചോ അറിയില്ലെന്ന് പവാർ പറഞ്ഞു.