ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം
Monday, May 16, 2022 2:09 AM IST
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം. താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ സീസണിൽ അഞ്ചാം തവണയാണ് ഉഷ്ണതരംഗമുണ്ടാകുന്നത്.
1951 മുതൽ ഡൽഹിയിലെ ശരാശരി കൂടിയ താപനില 40.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്താറ്. ഇത്തവണ ഏപ്രിലിൽ തന്നെ റിക്കാർഡ് ചൂടാണ് രേഖപ്പെടുത്തിയത്.
ജൂണ്‍, ജൂലൈ മാസങ്ങളിൽ ചൂട് ഇനിയും കനക്കും. തിങ്കളാഴ്ച പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാനിൽ വിവിധ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീഗംഗാപുരിൽ 48.3 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.