ആസാമിലെ പോലീസ് സ്റ്റേഷൻ കത്തിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തി
Monday, May 23, 2022 1:00 AM IST
നാഗാവ്: ആസാമിലെ നാഗാവ് ജില്ലയിൽ ബട്ടാദ്രാവ പോലീസ് സ്റ്റേഷൻ തീവച്ച കേസിൽ അഞ്ചു പേർ പിടിയിലായി. ഇവരുടെ വീടുകൾജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അനധികൃത കൈയേറ്റങ്ങളാണു നീക്കിയതെന്നാണു ജില്ലാ ഭരണകൂടത്തിന്റെ ഭാഷ്യം.
കേസ് അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘംരൂപവത്കരിക്കുമെന്നു ആസാം ഡിജിപി ഭാസ്കർജ്യോതി മഹന്ത പറഞ്ഞു. പ്രദേശവാസി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നു ഡിജിപി അറിയിച്ചു. സഫിക്കുൾ ഇസ്ലാം ആണു പോലീസ് കസ്റ്റഡിയിൽ മരിച്ചത്. തുടർന്നു ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീവയ്ക്കുകയായിരുന്നു.