വില കുറച്ചത് സർക്കാർ നാടകം: രാഹുൽ
Monday, May 23, 2022 1:00 AM IST
ന്യൂഡൽഹി: ഇന്ധനവില കുറച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വില കുറച്ചതിന്റെ തൊട്ടുപിന്നാലെ ദിനംപ്രതി പെട്രോൾ വില കേന്ദ്രം വർദ്ധിപ്പിക്കുമെന്നും രാഹുൽ പരിഹസിച്ചു.
വിലക്കയറ്റം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രം കുറച്ചത്.
സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന്റെ മാതൃകയിൽ നികുതി ഇളവ് ഏർപ്പെടുത്തണം എന്നുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരേ തമിഴ്നാട് ധമനമന്ത്രി പി. ത്യാഗരാജൻ, കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങിയവരും പ്രതികരിച്ചു.