സ്റ്റേഡിയത്തിൽ സവാരിഗിരിഗിരി!‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഐഎഎസ് ദന്പതിമാരെ സ്ഥലം മാറ്റി
സ്റ്റേഡിയത്തിൽ സവാരിഗിരിഗിരി!‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌  ഐഎഎസ് ദന്പതിമാരെ സ്ഥലം മാറ്റി
Saturday, May 28, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ത്യാ​ഗ​രാ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ള​ർ​ത്തു നാ​യ​യ്ക്കൊ​പ്പം സ​വാ​രി ന​ട​ത്തു​ന്ന​തി​നു കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം മു​ട​ക്കി​യ ഐ​എ​എ​സ് ദ​ന്പ​തി​മാ​രെ സ്ഥ​ലം മാ​റ്റി.

ഡ​ൽ​ഹി​യി​ൽ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ സ​ഞ്ജീ​വ് ഖി​ർ​വാ​റി​നെ ല​ഡാ​ക്കി​ലേ​ക്കു സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ​യെ അ​രു​ണാ​ച​ൽപ്ര​ദേ​ശി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി റ​വ​ന്യു സെ​ക്ര​ട്ട​റി​ക്കു വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം സ​വാ​രി ന​ട​ത്തു​ന്ന​തി​ന് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​താ​യി അ​ത്‌​ല​റ്റു​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തു വി​വാ​ദ​മാ​യ​തോ​ടെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​ന് രാ​ത്രി പ​ത്തു​മ​ണി വ​രെ ഡ​ൽ​ഹി ത്യാ​ഗ​രാ​ജ് സ്റ്റേ​ഡി​യം തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പു​റ​മേ സം​ഭ​വ​ത്തക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.


ഡ​ൽ​ഹി ത്യാ​ഗ​രാ​ജ് സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യം സ​ഞ്ജീ​വും ഭാ​ര്യ​യും ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.