ഭൂസർവേ നടത്താൻ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നു പ്രധാനമന്ത്രി
ഭൂസർവേ നടത്താൻ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നു പ്രധാനമന്ത്രി
Saturday, May 28, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: റ​വ​ന്യു വ​കു​പ്പി​ൽ ഭൂ​സ​ർ​വേ ന​ട​ത്തു​ന്ന​തി​നും ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ർ​ഷി​ക വി​ള​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി മൈ​ക്രോ ജ​ല​സേ​ച​ന​ത്തി​നും മ​രു​ന്നു​ക​ൾ ത​ളി​ക്കു​ന്ന​തി​നും ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കാം. ഇ​തി​നു പു​റ​മേ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ കൃ​ത്യ​മാ​യ ഭൂ​രേ​ഖ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ഡ്രോ​ണു​ക​ൾ സ​ഹാ​യി​ക്കും.

മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ ജ​ന​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഡ്രോ​ണ്‍ മ​ഹോ​ത്സ​വ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​സ​ർ​വേ ന​ട​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്വാ​മി​ത്വ യോ​ജ​ന​യി​ൽ ഡ്രോ​ണു​ക​ളു​ടെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി​യു​ടെ ഡി​ജി​റ്റ​ൽ മാ​പ്പിം​ഗ് ന​ട​ത്തി ഉ​ട​മ​സ്ഥ​ർ​ക്കു ഡി​ജി​റ്റ​ൽ പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡു​ക​ൾ ന​ൽ​കും.


ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് 65 ല​ക്ഷം പ്രോ​പ്പ​ർ​ട്ടി കാ​ർ​ഡു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. വ​ള​രെ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്ന പ്ര​ക്രി​യ ഇ​തോ​ടെ വേ​ഗ​ത്തി​ലാ​യി. ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്ന അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​രം​ഗ​ത്തും ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ മ​രു​ന്നും മ​റ്റു സേ​വ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നു ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാം. കോ​വി​ഡ് വാ​ക്സി​നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു രാ​ജ്യ​ത്തു ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.