കുട്ടികളെ ഉപയോഗിച്ചുള്ള പ്രതിഷേധം എൻഐഎ അന്വേഷിക്കണം: ബാലാവകാശ കമ്മീഷൻ
Sunday, June 19, 2022 12:40 AM IST
ന്യൂഡൽഹി: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ വർഗീയസംഘടനകൾ കുട്ടികളെ ഉപയോഗിച്ചതിനെക്കുറിച്ച് എൻഐഎയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ.
കഴിഞ്ഞയാഴ്ച നടന്ന സംഘർഷങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിനു പിന്നിൽ സംശയകരമായ പശ്ചാത്തലമുള്ള സംഘടനകളാകാമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക കനുംഗോ ട്വീറ്റിൽ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണത്തിനു സംസ്ഥാനസർക്കാരുകൾ ആവശ്യപ്പെടണമെന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി ജുമാ മസ്ജിദിലുൾപ്പെടെ രാജ്യത്തെ വിവിധഭാഗങ്ങളിൽ നടന്ന പ്രതിഷേധത്തിൽ കുട്ടികളെ ഉപയോഗിച്ചിരുന്നു.