പ്രളയം; ആസാമിൽ എട്ടു മരണം
Monday, June 20, 2022 12:55 AM IST
ഗോഹട്ടി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച ആസാമിൽ ഇന്നലെ എട്ടു പേർ വിവിധ അപകടങ്ങളിൽ മരിച്ചു. 30 ജില്ലകളിലെ 37 ലക്ഷം പേരെ പ്രളയദുരിതം ബാധിച്ചു. ഇന്നലെ മണ്ണിടിച്ചിലിലാണു മൂന്നു പേർ മരിച്ചത്. അഞ്ചു പേർ മുങ്ങിമരിച്ചു. ഇതോടെ ഈ വർഷം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 70 ആയി.