ഇഡിയുടെ ചോദ്യംചെയ്യലിനെ ഭയക്കുന്നില്ല: രാഹുൽ
ഇഡിയുടെ ചോദ്യംചെയ്യലിനെ ഭയക്കുന്നില്ല: രാഹുൽ
Thursday, June 23, 2022 1:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ലു​​​ള്ള എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നെ ഭ​​​യ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചോ​​​ദ്യം​​ചെ​​​യ്യ​​​ൽ നേ​​​രി​​​ട്ട​​​പ്പോ​​​ൾ ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്നി​​​ല്ല. ഓ​​​രോ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ പൗ​​​ര​​ന്മാ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ ഒ​​​ട്ടും ക്ഷീ​​​ണം തോ​​​ന്നു​​​ന്നി​​​ല്ലേ എ​​​ന്നു​​​ള​​​ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം നി​​​വ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തി​​​ന് ‘വി​​​പാ​​​സ​​​ന’ പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ മ​​​റു​​​പ​​​ടി. ഇ​​​ത്ര​​​യും ക്ഷ​​​മ പ​​​രി​​​ശീ​​​ലി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് 2004 മു​​​ത​​​ൽ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി ജീ​​​വി​​​ക്കു​​​ന്ന ത​​​നി​​​ക്ക് ക്ഷ​​​മ പ്ര​​​ത്യേ​​​കം പ​​​രി​​​ശീ​​​ലി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും പ​​​രി​​​ഹാ​​​സ രൂ​​​പേ​​​ണ രാ​​​ഹു​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.


അ​​​ഞ്ചു ദി​​​വ​​​സ​​ത്തെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.

രാ​​​ജ്യ​​​ത്തെ ചെ​​​റു​​​തും ഇ​​​ട​​​ത്ത​​​ര​​​വു​​​മാ​​​യ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ താ​​​റു​​​മാ​​​റാ​​​ക്കി തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ർ​​​ധി​​​പ്പി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ യു​​​വാ​​​ക്ക​​​ളെ വീ​​​ണ്ടും ക​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​തു​​പോ​​​ലെ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​യും പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 50 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​റെ​​​യാ​​​ണ് രാ​​​ഹു​​​ലി​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യം​​ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.