മോദിക്ക് ക്ലീൻചിറ്റ്: വിധി ദൗർഭാഗ്യമെന്ന് ജഫ്രിയുടെ മകൻ
Saturday, June 25, 2022 1:12 AM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതു ശരിവച്ച സുപ്രീംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന്, കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ മകൻ തൻവീർ.
രാജ്യത്തിനു പുറത്താണെന്നും കോടതിവിധി വിശദമായി പഠിച്ചശേഷം വിശദമായ പ്രതികരണം നടത്തുമെന്നും തൻവീർ പറഞ്ഞു. ഹജ്ജ് തീർഥാടനത്തിനായി മക്കയിലാണ് അദ്ദേഹമെന്നാണ് അഭിഭാഷകന്റെ വിശദീകരണം.
മോദിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി തീരുമാനത്തിനെതിരേ എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയയാണു സുപ്രീംകോടതിയെ സമീപിച്ചത്. മകൾക്കൊപ്പം യുഎസിൽ കഴിയുകയാണു ഹർജിക്കാരി ഇപ്പോൾ.