രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചതകർത്ത സംഭവം; രാഷ്ട്രീയ സംഘടനയ്ക്കു ചേർന്നതല്ല: സീതാറാം യെച്ചൂരി
Saturday, June 25, 2022 1:12 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഒരു രാഷ്ട്രീയ സംഘടനയ്ക്കു ചേർന്ന തല്ല നടന്നതെന്നും ഒരു രാഷ്്ട്രീയ സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും യെച്ചൂരി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാർട്ടികൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.