മദ്യപിക്കാൻ പണം നല്കിയില്ല, വയോധികരെ കൊച്ചുമകൻ കൊലപ്പെടുത്തി
Monday, June 27, 2022 12:27 AM IST
ബദൗൻ (ഉത്തർപ്രദേശ്): മദ്യം വാങ്ങാൻ പണം നല്കാത്തതിനു മുത്തച്ഛനെയും മുത്തശിയെയും ഇരുപതുകാരൻ കൊലപ്പെടുത്തി. മൃതദേഹങ്ങൾ രണ്ടു മുറികളിലായി ഒളിപ്പിച്ചു.
ദംമ്റി സ്വദേശി ഹിമേഷിനായി പോലീസ് തെരച്ചിൽ തുടങ്ങി. മുത്തച്ഛൻ പ്രേംശങ്കർ(65), മുത്തശി ഭവാൻ ദേവി(60) എന്നിവർക്കൊപ്പം ഡൽഹിയിലാണു ഹിമേഷ് താമസിച്ചിരുന്നത്. ജൂൺ 22ന് ദംമ്റി ഗ്രാമത്തിൽ ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരെയും കൊലപ്പെടുത്തിയശേഷം വീട് താഴിട്ടുപൂട്ടി ഹിമേഷ് ഒളിവിൽപോയി.