ന്യൂ​​​ഡ​​​ല്‍ഹി: താ​​​ല്‍ക്കാ​​​ലി​​​ക​​​മാ​​​യി സൈ​​​നി​​​ക​​​സേ​​​വ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​യി​​​ലേക്ക് ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ 56,960 അ​​​പേ​​​ക്ഷ​​​ ല​​​ഭി​​​ച്ച​​​താ​​​യി വ്യോ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച നീ​​​ണ്ട അ​​​ക്ര​​​മ​​​സ​​​മ​​​ര​​​ങ്ങ​​​ള്‍ക്കു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​ത്. അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ 14 നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പ​​​തി​​​നേ​​​ഴ​​​ര​​​യ്ക്കും 21 നും ​​​ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍ക്ക് നാ​​​ലു​​​വ​​​ര്‍ഷ​​​ത്തെ സൈ​​​നി​​​ക​​​സേ​​​വ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. ഇ​​​ത്ത​​​വ​​​ണ മാ​​​ത്രം ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​പ​​​രി​​​ധി 23 ആ​​​യി ഉ​​​യ​​​ര്‍ത്തി​​​യി​​​ട്ടു​​​ണ്ട്.