യുജിസി നെറ്റ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
Monday, June 27, 2022 12:27 AM IST
ന്യൂഡൽഹി: യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജൂലൈയിൽ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 2021 ഡിസംബറിലെയും 2022 ജൂണിലെയും നെറ്റ് പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി നടക്കുമെന്ന് യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ ജൂലൈ എട്ട്, ഒൻപത്, 11, 12 തീയതികളിലും ഈ വർഷത്തെ നെറ്റ് പരീക്ഷ ആഗസ്റ്റ് 12-14 തീയതികളിലും നടത്തും. കൂടുതൽ വിവരങ്ങൾ cuet.samarth.ac.in, www.nta.ac.in എന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.