സ്വർണക്കടത്ത്: മുസ്ലിം ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ
Friday, July 1, 2022 1:52 AM IST
മംഗളൂരു: 1.163 കിലോഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണവുമായി മുസ്ലിം ലീഗ് നേതാവിന്റെ മകനെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറിയും എസ്വൈഎസ് ജില്ലാ നേതാവുമായ എ.ബി.ഷാഫിയുടെ മകൻ മുളിയാർ സ്വദേശി അബ്ദുൾ സൽമാനാണ് 60.24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി അറസ്റ്റിലായത്.