നിർദേശം കിട്ടിയശേഷം നടപടി: മന്ത്രി
Friday, July 1, 2022 1:52 AM IST
ന്യൂഡൽഹി: ബഫർ സോണ്‍ വിഷയത്തിൽ കേരളത്തിന്റെ ഉൾപ്പെടെ നിർദേശങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മറ്റു നടപടികൾ ആലോചിക്കുകയുള്ളുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം ഇനിയും ലഭ്യമായിട്ടില്ല.
സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ എല്ലാവരുടെയും അഭിപ്രായം ഒന്നാകണമെന്നും മന്ത്രി പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരടുവിജ്ഞാപനം വീണ്ടും നീട്ടുമെന്നും മന്ത്രി ഡീൻ കുര്യാക്കോസ് എംപിയെ അറിയിച്ചു.