സമാജ്‌വാദി പാർട്ടി സമിതികൾ പിരിച്ചുവിട്ടു
സമാജ്‌വാദി പാർട്ടി  സമിതികൾ പിരിച്ചുവിട്ടു
Monday, July 4, 2022 1:19 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ലാ സ​മി​തി​ക​ൾ അ​ഖി​ലേ​ഷ് യാ​ദ​വ് പി​രി​ച്ചു​വി​ട്ടു. യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ലാ ത​ല സ​മി​തി​ക​ളും പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പെ​ട്ടെ​ന്നു​ള്ള ന​ട​പ​ടി​ക്കു പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് പാ​ർ​ട്ടി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് ഉ​ത്തം മാ​ത്രം പ​ദ​വി​യി​ൽ തു​ട​രും. പാ​ർ​ട്ടി​യു​ടെ കു​ത്ത​ക മ​ണ്ഡ​ല​ങ്ങ​ളാ​യ രാം​പൂ​രി​ലും അ​സം​ഗ​ഡി​ലും ന​ട​ന്ന ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലും ഇക്കാര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.