മോദിയുടെ വ്യോമപാതയിൽ കറുത്ത ബലൂൺ: കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
മോദിയുടെ വ്യോമപാതയിൽ കറുത്ത ബലൂൺ: കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
Tuesday, July 5, 2022 1:23 AM IST
അ​​​മ​​​രാ​​​വ​​​തി (ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ്യോ​​​മ​​​പാ​​​ത​​​യി​​​ൽ ക​​​റു​​​ത്ത ബ​​​ലൂ​​​ൺ പ​​​റ​​​ത്തി​​​വി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. വി​​​ജ​​​യ​​​വാ​​​ഡ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു മോ​​​ദി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പാ​​​ത​​​യി​​​ലാ​​​ണ് ക​​​റു​​​ത്ത ബ​​​ലൂ​​​ണു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പ​​​റ​​​ത്തി​​​വി​​​ട്ട​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്ര​​​യ്ക്കു ത​​​ട​​​സം നേ​​​രി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്പി​​​ജി സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ക​​​ട​​​ന്നു​​​പോ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​നി​​​ന്ന് ക​​​റു​​​ത്ത ബ​​​ലൂ​​​ണു​​​ക​​​ൾ പ​​​റ​​​ത്തി​​​വി​​​ട്ടാ​​​യി​​​രു​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു.


സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​സേ​​​നാ​​​നി അ​​​ല്ലൂ​​​രി സീ​​​താ​​​രാ​​​മ രാ​​​ജു​​​വി​​​ന്‍റെ പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​ന ച​​​ട​​​ങ്ങി​​​നെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.