ബംഗാൾ സിഐഡി സംഘത്തിന്‍റെ റെയ്ഡ് ഡൽഹി പോലീസ് തടഞ്ഞു
ബംഗാൾ സിഐഡി സംഘത്തിന്‍റെ  റെയ്ഡ് ഡൽഹി പോലീസ് തടഞ്ഞു
Thursday, August 4, 2022 1:20 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ മൂ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ​​​​നി​​​​ന്ന് 50 ല​​​​ക്ഷം രൂ​​​​പ പി​​​​ടി​​​​കൂ​​​​ടി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​വ​​​​രി​​​​ൽ ഒ​​​​രു എം​​​​എ​​​​ൽ​​​​എ‍യു​​​​ടെ കൂ​​​​ട്ടാ​​​​ളി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സി​​​​ഐ​​​​ഡി സം​​​​ഘ​​​​ത്തെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു.

ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു പ​​​​ണം കൊ​​​​ടു​​​​ത്ത വ്യ​​​​വ​​​​സാ​​​​യി മ​​​​ഹേ​​​​ന്ദ്ര അ​​​​ഗ​​​​ർ​​​​വാ​​​​ളി​​​​നെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കോ​​​​ൽ​​​​ക്ക​​​​ത്ത ഈ​​​​സ്റ്റേ​​​​ൺ ബൈ​​പാ​​​​സി​​​​നു​​​​സ​​​​മീ​​​​പ​​​​ത്തെ വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​ഐ​​​​ഡി പി​​​​ടി​​​​കൂ​​​​ടി.


ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സൗ​​​​ത്ത് കാ​​​​ന്പ​​​​സ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ സ​​​​മീ​​​​പ​​​​മു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ൽ എത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞ​​​​ത്.

എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ ഇ​​​​ർ​​​​ഫാ​​​​ൻ അ​​​​ൻ​​​​സാ​​​​രി, രാ​​​​ജേ​​​​ഷ് ക​​​​ച്ഛ​​​​പ്, ന​​​​മ​​​​ൻ ബി​​​​ക്സ​​​​ൽ കൊം​​​​ഗാ​​​​രി എ​​​​ന്നി​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റെ​​​​യ്ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലൂ​​​​ടെ തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സി​​​​ഐ​​​​ഡി ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.