കേസ് റദ്ദാക്കൽ: സുപ്രീംകോടതിയിൽ അപ്പീൽ
കേസ് റദ്ദാക്കൽ: സുപ്രീംകോടതിയിൽ അപ്പീൽ
Friday, August 5, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യി​ൽ.

സി​സ്റ്റ​ർ അ​മ​ല, സി​സ്റ്റ​ർ ആ​നി റോ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് ഹൈ​ക്കോ​ട​തി നേ​ര​ത്തേ റ​ദ്ദാ​ക്കി​യ​ത്.


സു​പ്രീം കോ​ട​തി​യി​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍സ​ൽ സി.​കെ. ശ​ശി​യാ​ണ് കേ​ര​ള​ത്തി​നാ​യി അ​പ്പീ​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.