അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: വിമർശനവുമായി ഖാർഗെ
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: വിമർശനവുമായി ഖാർഗെ
Friday, August 5, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ന്ന ദി​വ​സം നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ച​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താവ്‌ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്നും അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​ടെ രീ​തി​യാ​ണെ​ന്നും ബി​ജെ​പി ക​ക്ഷി നേ​താ​വ് പി​യൂ​ഷ് ഗോ​യ​ൽ മ​റു​പ​ടി ന​ൽ​കി.


യം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന ഡ​ൽ​ഹി​യി​ലെ ഹെ​റാ​ൾ​ഡ് ഹൗ​സി​ൽ ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇഡി ഓ​ഫീ​സ് ഭാ​ര​വാ​ഹി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്ന് തി​രി​കെ പോ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തെര​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12:30ന് ​ഹെ​റാ​ൾ​ഡ് ഹൗ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് ഇ​ഡി അ​യ​ച്ച​ത്.

ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ പേ​ടി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ഖാ​ർ​ഗെ വി​ഷ​യം രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഗോ​യ​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.