മഹാരാഷ്‌ട്രയിൽ 1,400 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മഹാരാഷ്‌ട്രയിൽ  1,400 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Friday, August 5, 2022 1:08 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 1,403 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന 700 കി​​ലോ​​ഗ്രാം മെ​​ഫി​​ഡ്രോ​​ൺ പി​​ടി​​കൂ​​ടി. ന​​ലാ​​സോ​​പാ​​റ​​യി​​ലെ മ​​യ​​ക്കു​​മ​​രു​​ന്ന് നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​ൽ ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് മെ​​ഫി​​ഡ്രോ​​ൺ പി​​ടി​​കൂ​​ടി​​യ​​ത്. അ​​ഞ്ചു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

എം​​ഡി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മെ​​ഫി​​ഡ്രോ​​ൺ മും​​ബൈ​​യി​​ലെ മ​​യ​​ക്കു​​മ​​രു​​ന്നു വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ന​​ല്കാ​​ൻ നി​​ർ​​മി​​ച്ച​​താ​​യി​​രു​​ന്നു. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഒ​​രാ​​ൾ ഓ​​ർ​​ഗാ​​നി​​ക് കെ​​മി​​സ്ട്രി​​യി​​ൽ ബി​​രു​​ദാ​​ന​​ന്തര ബി​​രു​​ദ​​മു​​ള്ള​​യാ​​ളാ​​ണ്.


മെ​​ഫി​​ഡ്രോ​​ൺ നി​​ർ​​മി​​ക്കാ​​നു​​ള്ള ഫോ​​ർ​​മു​​ല ക​​ണ്ടു​​പി​​ടി​​ച്ച​​ത് അ​​ന്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ഇ​​യാ​​ളാ​​ണ്. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഒ​​രു സ്ത്രീ​​യു​​മു​​ണ്ട്. ഗോ​​വ​​ണ്ടി​​യി​​ൽ​​നി​​ന്ന് എ​​എ​​ൻ​​സി പി​​ടി​​കൂ​​ടി​​യ മ​​യ​​ക്കു​​മ​​രു​​ന്നു ക​​ട​​ത്തു​​കാ​​ര​​നി​​ൽ​​നി​​ന്നാ​​ണ് മെ​​ഫി​​ഡ്രോ​​ൺ നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​നെ​​ക്കു​​റി​​ച്ചു വി​​വ​​രം ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.