കരിമണൽ ഖനനനിയമ ഭേദഗതി പരിശോധിക്കും: പ്രധാനമന്ത്രി
കരിമണൽ ഖനനനിയമ ഭേദഗതി പരിശോധിക്കും: പ്രധാനമന്ത്രി
Saturday, August 6, 2022 2:32 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു സാ​ധ്യ​മാ​കു​ന്ന ഖ​ന​നനി​യ​മ ഭേ​ദ​ഗ​തി നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു.

ഐ​ആ​ർ​ഇ, കെ​എം​എ​ൽ, ടി​ടി​പി തു​ട​ങ്ങി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ൽക്കണ്ട് പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന​ലെ നി​വേ​ദ​നം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.