കോൺഗ്രസിന്‍റേത് രാമക്ഷേത്രവിരുദ്ധ സന്ദേശമെന്ന് അമിത് ഷാ
കോൺഗ്രസിന്‍റേത് രാമക്ഷേത്രവിരുദ്ധ സന്ദേശമെന്ന് അമിത് ഷാ
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​ന വാ​ർ​ഷി​ക ദി​ന​ത്തി​ൽ കോ​ണ്‍ഗ്ര​സ് ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത് രാ​മ​ക്ഷേ​ത്ര വി​രു​ദ്ധ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. കോ​ണ്‍ഗ്ര​സ് പ്രീ​ണ​ന രാ​ഷ്ട്രീ​യ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.


വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി​ഭ​വ​ൻ മാ​ർ​ച്ച​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കാ​യി​രു​ന്നു കോ​ണ്‍ഗ്ര​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പ​രി​പാ​ടി​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ൽ​കാ​താ​യ​തോ​ടെ പാ​ർ​ല​മെ​ന്‍റി​ന് മു​ന്പി​ലാ​യി​രു​ന്നു സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.