സിയുഇടി രണ്ടാംഘട്ട പരീക്ഷാ തീയതി മാറ്റി
സിയുഇടി രണ്ടാംഘട്ട പരീക്ഷാ തീയതി മാറ്റി
Monday, August 8, 2022 1:05 AM IST
ന്യൂ​ഡ​ൽ​ഹി : 12 മു​ത​ൽ 14 വ​രെ ന​ട​ക്കാ​നി​രു​ന്ന പൊ​തു സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി ) ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷാ തീ​യ​തി​ക​ൾ മാ​റ്റി​യ​താ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) അ​റി​യി​ച്ചു.

പു​തു​ക്കി​യ തി​യ​തി അ​നു​സ​രി​ച്ച് 24 മു​ത​ൽ 28 വ​രെ പ​രീ​ക്ഷ ന​ട​ക്കും. സാ​ങ്കേ​തി​ക ത​ക​രാ​റും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ 53 കേ​ന്ദ്ര​ങ്ങ​ളെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും എ​ൻ​ടി​എ അ​റി​യി​ച്ചു.


ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ 32 എ​ണ്ണം ഡ​ൽ​ഹി​യി​ലാ​ണ്. ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് (നാ​ല് വീ​തം) ഹ​രി​യാ​ന, ഛത്തീ​സ്ഗ​ഡ്, (ര​ണ്ട് വീ​തം), അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, അ​സാം, ല​ഡാ​ക്ക്, മ​ഹാ​രാ​ഷ്ട്ര, ബം​ഗാ​ൾ, ഒ​ഡീ​ഷ, ത​മി​ഴ്നാ​ട് (ഓ​രോ​ന്ന് വീ​തം) എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളും മാ​റ്റി​യി​ട്ടു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.nta.ac.in എ​ന്ന വെ​ബ്സൈ​റ്റും പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് [email protected] എ​ന്ന വെ​ബ്സൈ​റ്റും സ​ന്ദ​ർ​ശി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.