നൂപുർ ശർമയ്ക്ക് എതിരായ കേസുകൾ ഡൽഹിയിലേക്കു മാറ്റി
Thursday, August 11, 2022 1:43 AM IST
ന്യൂഡൽഹി: മതനിന്ദ നടത്തിയതിന് ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ സുപ്രീംകോടതി ഡൽഹിയിലേക്കു മാറ്റി.
ചാനൽ ചർച്ചയ്ക്കിടെ നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഇനി ഉണ്ടായേക്കാവുന്ന കേസുകളും ഡൽഹി പോലീസിന്റെ പരിധിയിൽ ആയിരിക്കും. പരാതികൾക്കെതിരേ നൂപുർ ശർമയ്ക്ക് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.