മാനഭംഗക്കേസ് പ്രതികളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രിക്കു നാണമില്ലേയെന്ന് രാഹുൽ
മാനഭംഗക്കേസ് പ്രതികളെ പിന്തുണയ്ക്കാൻ  പ്രധാനമന്ത്രിക്കു നാണമില്ലേയെന്ന് രാഹുൽ
Friday, August 19, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ക്രി​മി​ന​ലു​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും ബി​ജെ​പി​ക്കും നാ​ണ​മി​ല്ലേ​യെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ പ്ര​തി​ക​ളു​ടെ മോ​ച​ന​വും അ​വ​ർ​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​വും സ്ത്രീ​ക​ളോ​ടു​ള്ള ബി​ജെ​പി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു.

“ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ, ഹ​ത്രാ​സ്, ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ, ഇ​പ്പോ​ൾ ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളു​ടെ​യും 2002ലെ ​ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ​യും പ്ര​തി​ക​ൾ​ക്കു ബി​ജെ​പി ന​ൽ​കി​യ പി​ന്തു​ണ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

ഉ​ന്നാ​വോ​യി​ൽ ബി​ജെ​പി എം​എ​ൽ​എ​യെ ര​ക്ഷി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ചു. ക​ഠു​വ​യി​ൽ ബ​ലാ​ത്സം​ഗി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി റാ​ലി ന​ട​ത്തി. ഹ​ത്രാ​സി​ലെ ബ​ലാ​ത്സം​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.


ഗു​ജ​റാ​ത്തി​ൽ ബ​ലാ​ത്സം​ഗി​ക​ളു​ടെ മോ​ച​ന​വും അ​വ​ർ​ക്കു ന​ൽ​കി​യ ആ​ദ​ര​വും ക​ണ്ടു. കു​റ്റ​വാ​ളി​ക​ൾ​ക്കു​ള്ള പി​ന്തു​ണ സ്ത്രീ​ക​ളോ​ടു​ള്ള ബി​ജെ​പി​യു​ടെ ഇ​ടു​ങ്ങി​യ മ​നോ​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​ഷ്ട്രീ​യ​ത്തി​ൽ നി​ങ്ങ​ൾ​ക്ക് നാ​ണ​മി​ല്ലേ, പ്ര​ധാ​ന​മ​ന്ത്രി ജി’’- ​ടി​റ്റ​റി​ൽ ഹി​ന്ദി​യി​ൽ രാ​ഹു​ൽ എ​ഴു​തി.

ഗു​ജ​റാ​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പേ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ വി​മ​ർ​ശി​ച്ചു മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​വും രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.