ചെ​ന്നൈ​യി​ലെ ബാ​ങ്ക് ക​വ​ർ​ച്ച: പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ
Saturday, August 20, 2022 12:53 AM IST
ചെ​​ന്നൈ: ചെ​​ന്നൈ​​യി​​ൽ ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ബാ​​ങ്ക്കൊ​​ള്ള​​യി​​ൽ ചെ​​ന്നൈ​​യി​​ലെ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന​​ട​​ക്കം ആ​​റുപേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. അ​​റു​​ന്പാ​​ക്ക​​ത്ത് ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന്‍റെ അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​മാ​​യ ഫെ​​ഡ്ബാ​​ങ്ക് ശാ​​ഖ​​യി​​ൽ പ​​ട്ടാ​​പ്പ​​ക​​ൽ ന​​ട​​ന്ന ക​​വ​​ർ​​ച്ച​​യി​​ൽ 32 കി​​ലോ സ്വ​​ർ​​ണം ന​​ഷ്ട​​മാ​​യി​​രു​​ന്നു.

അ​​റ​​സ്റ്റി​​ലാ​​യ പോ​​ലീ​​സു​​കാ​​ര​​ൻ ബാ​​ങ്ക്കൊ​​ള്ള​​യി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ക​​വ​​ർ​​ച്ചാ​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു, ക​​വ​​ർ​​ന്ന സ്വ​​ർ​​ണം പോ​​ലീ​​സു​​കാ​​ര​​ന്‍റെ വീ​​ട്ടി​​ൽ ഒ​​ളി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​ക്കാ​​ര്യം അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ക്കാ​​ൻ പോ​​ലീ​​സു​​കാ​​ര​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ന്ന് അ​​ഡീ​​ഷ​​ണ​​ൽ ക​​മ്മീ​​ഷ​​ണ​​ർ ടി.​​എ​​സ്. അ​​ൻ​​പു പ​​റ​​ഞ്ഞു. 31.7 കി​​ലോ സ്വ​​ർ​​ണം ക​​ണ്ടെ​​ടു​​ത്തു.


അ​​റ​​സ്റ്റി​​ലാ​​യ ആ​​റു പേ​​രി​​ൽ ഒ​​രാ​​ൾ ഫെ​​ഡ്ബാ​​ങ്ക് ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. ക​​വ​​ർ​​ച്ച​​യു​​ടെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​നും ഇ​​യാ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.