നിർബന്ധിത മതപരിവർത്തനം: ഹർജിയിൽ സർക്കാരിനു നോട്ടീസ്
നിർബന്ധിത മതപരിവർത്തനം: ഹർജിയിൽ സർക്കാരിനു നോട്ടീസ്
Saturday, September 24, 2022 12:48 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: പ​ണ​വും പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​കി നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നെ​തി​രേ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. ജ​സ്റ്റീ​സ് എം.​ആ​ർ ഷാ, ​കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര, നി​യ​മമ​ന്ത്രാ​ല​യ​ങ്ങ​ൾ പ്ര​തി​ക​ര​ണം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 14 നു​ള്ളി​ൽ മ​റു​പ​ടി സ​ത്യ​വാം​ങ്ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.


ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​തി​ഫ​ലം ന​ൽ​കി​യു​മു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ ആ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.