രേഖാരാജിന്‍റെ നിയമനം റദ്ദാക്കിയത് ശരിവച്ചു
Saturday, September 24, 2022 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ദ​ളി​ത് ആ​ക്ടി​വി​സ്റ്റും എ​ഴു​ത്തു​കാ​രി​യു​മാ​യ രേ​ഖ രാ​ജി​നെ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച​ത് റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ നി​യ​മ​ന രീ​തി അ​സം​ബ​ന്ധ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​വ​രെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത മ​റ്റു നി​യ​മ​ന​ങ്ങ​ൾ​ക്ക് ഈ ​വി​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ൻ​റ് സ്റ്റ​ഡീ​സി​ലെ നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച് റാ​ങ്ക് ലി​സ്റ്റി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി​നി നി​ഷ വേ​ല​പ്പ​ൻ നാ​യ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് രേ​ഖ രാ​ജി​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. നി​ഷ​യെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തി​നെ​തി​രേ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും രേ​ഖരാ​ജും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​ന വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ധി​കാ​രം ഉ​ണ്ടെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.