കാനഡയിലെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പ്
കാനഡയിലെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പ്
Saturday, September 24, 2022 12:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വി​രു​ദ്ധ​ത വ​ർ​ധി​ക്കു​ക​യും ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ന​ഡ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​ർ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​ദ്വേ​ഷ ആ​ക്ര​മ​ണ​ങ്ങ​ൾ, വി​വേ​ച​ന അ​തി​ക്ര​മ​ങ്ങ​ൾ, ഇ​ന്ത്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കാ​ന​ഡ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് ക​നേ​ഡി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​മി​ല്ല. കാ​ന​ഡ​യി​ൽ എ​ത്തു​ന്ന​വ​ർ ഒ​ട്ടാ​വ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​നി​ലോ, ടൊ​റേ​ന്‍റോ​യി​ലേ​യോ വാ​ൻ​കോ​വ​റി​ലേ​യോ കോ​ണ്‍സു​ലേ​റ്റി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.


1.6 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ൻ വം​ശ​ജ​രും ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും ഉ​ള്ള സ്ഥ​ല​മാ​ണ് കാ​ന​ഡ. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.