വീടിനു തീപിടിച്ച് ഡോക്ടറും മക്കളും മരിച്ചു
Monday, September 26, 2022 12:20 AM IST
തി​​​രു​​​പ്പ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ തി​​​രു​​​പ്പ​​​തി​​​ക്കു സ​​​മീ​​​പം വീ​​​ടി​​​നു തീ​​​പി​​​ടി​​​ച്ച് ഡോ​​​ക്ട​​​റും ര​​​ണ്ടു മ​​​ക്ക​​​ളും മ​​​രി​​​ച്ചു. റെ​​​നി​​​ഗു​​​ണ്ട​​​യി​​​ലാ​​​യി​​​രു​​​ന്നു ദാ​​​രു​​​ണ സം​​​ഭ​​​വം. ഡോ. ​​​ര​​​വി​​​ശ​​​ങ്ക​​​ർ റെ​​​ഡ്ഢി(49), പ​​​തി​​​നൊ​​​ന്നു വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ, ഏ​​​ഴു വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ല​​​ക്‌​​​ട്രി​​​ക് ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. ര​​​വി​​​ശ​​​ങ്ക​​​റി​​​ന്‍റെ ഭാ​​​ര്യ​​​യും അ​​​മ്മ​​​യും പൊ​​​ള്ള​​​ലേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​ടു​​​ക്ക​​​ള​​​യി​​​ലു​​​ണ്ടാ​​​യ ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ൽ ചോ​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് വീ​​​ടി​​​ന്‍റെ ഒ​​​ന്നാം​​​നി​​​ല​​​യി​​​ൽ തീ​​​പ​​​ട​​​രു​​​ക​​​യുമാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​നി​​​ല വീ​​​ടി​​​ന്‍റെ ഗ്രൗ​​​ണ്ട് ഫ്ലോ​​​റി​​​ൽ ഡോ​​​ക്ട​​​ർ ര​​​വി​​​ശ​​​ങ്ക​​​ർ ഔ​​​ട്ട് പേ​​​ഷ്യ​​​ന്‍റ് ക്ളി​​​നി​​​ക് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.