സത്യേന്ദർ ജെയ്നിന്‍റെ ജാമ്യാപേക്ഷ: ഇഡിക്ക് നോട്ടീസ്
സത്യേന്ദർ ജെയ്നിന്‍റെ ജാമ്യാപേക്ഷ: ഇഡിക്ക് നോട്ടീസ്
Tuesday, September 27, 2022 1:14 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഡ​ൽ​ഹി ആ​രോ​ഗ്യമ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​റ്റൊ​രു ജ​ഡ്ജി​ക്കു കൈ​മാ​റി​യ കീ​ഴ്ക്കോ​ട​തി ന​ട​പ​ടി​യി​ൽ ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്.

ജാ​മ്യാ​പേ​ക്ഷ, ജ​ഡ്ജി ഗീ​താഞ്ജ​ലി ഗോ​യ​ലി​ൽ​നി​ന്ന് വി​കാ​സ് ദു​ല്ലി​ലേ​ക്കു മാ​റ്റാ​നു​ള്ള ഇ​ഡി​യു​ടെ അ​പേ​ക്ഷ അ​നു​വ​ദി​ച്ചു​കൊ​ണ്ട് റൂ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി വി​ന​യ് കു​മാ​ർ ഗു​പ്ത പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.


ജാ​മ്യാ​പേ​ക്ഷ​യി​ൽ ജ​ഡ്ജി ഗീ​താ​ഞ്ജ​ലി ഗോ​യ​ൽ അ​വ​സാ​ന​വ​ട്ട വാ​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്പോ​ഴാ​ണ് ജ​ഡ്ജി​യു​ടെ ഭാ​ഗ​ത്തുനി​ന്നും പ​ക്ഷ​പാ​തം ആ​രോ​പി​ച്ച് ഇ​ഡി ജ​ഡ്ജി​യെ മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

കേ​സ് പ​രി​ഗ​ണി​ച്ച ജ​ഡ്ജി​യു​ടെ സ​മീ​പ​നം തി​ക​ച്ചും നീ​തിയു​ക്ത​മാ​ണെ​ന്ന് ജി​ല്ലാ കോ​ട​തി ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടും ജ​ഡ്ജി​യെ മാ​റ്റി​യ ന​ട​പ​ടി തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.