പ്രിയങ്ക ഗാന്ധികുടുംബാംഗമല്ല, കോൺഗ്രസ് അധ്യക്ഷയാകണമെന്നു കോൺഗ്രസ് എംപി
പ്രിയങ്ക ഗാന്ധികുടുംബാംഗമല്ല, കോൺഗ്രസ് അധ്യക്ഷയാകണമെന്നു കോൺഗ്രസ് എംപി
Thursday, September 29, 2022 1:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്രി​​​യ​​​ങ്ക ഗാ​​​ന്ധി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​യാ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് എം​​​പി അ​​​ബ്ദു​​​ൾ ഖാ​​​ലി​​​ഖ്. ഇ​​​ന്ത്യ​​​ൻ പാ​​​ര​​​ന്പ​​​ര്യ​​​പ്ര​​​കാ​​​രം വി​​​വാ​​​ഹ​​​ശേ​​​ഷം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​കു​​​ടും​​​ബാം​​​ഗ​​​മ​​​ല്ലെ​​​ന്നും വ​​​ദ്ര കു​​​ടും​​​ബ​​​ത്തി​​​ലെ മ​​​രു​​​മ​​​ക​​​ളാ​​​ണെ​​​ന്നും ഖാ​​​ലി​​​ഖ് പ​​​റ​​​ഞ്ഞു.

ആ​​​സാ​​​മി​​​ലെ ബാ​​​ർ​​​പേ​​​ട്ട എം​​​പി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്രി​​​യ​​​ങ്ക​​​യാ​​​ണ് ഏ​​​റ്റ​​​വും യോ​​​ഗ്യ​​​യെ​​​ന്ന് ഖാ​​​ലി​​​ഖ് പ​​​റ​​​ഞ്ഞു.


ഗാ​​​ന്ധി​​​കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​രും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്‌​​​സ​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. പ​​​ല പി​​​സി​​​സി​​​ക​​​ളും നേ​​​താ​​​ക്ക​​​ളും നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി സ​​​മ്മ​​​തി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.