ഹിമാചൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിജെപിയിൽ
Thursday, September 29, 2022 1:20 AM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിയായ മഹാജൻ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഉറ്റ അനുയായി ആയിരുന്നു.
കോൺഗ്രസിനു കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലെന്നു മഹാജൻ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വമെടുത്തത്.