സൗജന്യഭക്ഷ്യധാന്യവിതരണം മൂന്നു മാസം കൂടി തുടരും
Thursday, September 29, 2022 1:20 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കാലത്ത് ഏർപ്പെടുത്തിയ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്നു മാസം കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടർച്ചയായി ഏഴാമത്തെ തവണയാണ് പദ്ധതിയുടെ കാലാവധി നീട്ടുന്നത്. ഡിസംബർ വരെ പദ്ധതി ദീർഘിപ്പിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.
മുന്നു മാസത്തേക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജനയ്ക്കായി 44,000 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദസറ, ദീപാവലി ഉൾപ്പെടെ ഉത്സവകാലം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.