പോപ്പുലർ ഫ്രണ്ട് നിരോധനം: സമൂഹമാധ്യമങ്ങളിലും നടപടി തുടങ്ങി
Friday, September 30, 2022 2:43 AM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും നടപടി ആരംഭിച്ചു.
പിഎഫ്ഐയുടെയും ദേശീയ ചെയർമാൻ ഒ.എം.എ. സലാമിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. എസ്ഡിപിഐയുടെ പ്രവർത്തനം തെരഞ്ഞെടുപ്പു കമ്മിഷൻ നിരീക്ഷിക്കുന്നുണ്ട്.
വിവിധ സംസ്ഥാന സർക്കാരുകൾ നിരോധന ഉത്തരവ് ഇറക്കി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്യാൻ തുടങ്ങി. നിരോധനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് കാന്പസ് ഫ്രണ്ട് പ്രതികരിച്ചിട്ടുണ്ട്.
പിഎഫ്ഐ നിരോധനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴിയുള്ള പ്രചാരണം ഉൾപ്പെടെ തടയാൻ അന്വേഷണ ഏജൻസികൾ നിരീക്ഷണം ആരംഭിച്ചു.