മ്യാൻമറിൽ കുടുങ്ങിയ 13 ഇന്ത്യക്കാരെ തിരികെയെത്തിച്ചു
Thursday, October 6, 2022 1:21 AM IST
ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി മ്യാ​ൻ​മ​റി​ൽ കു​ടു​ങ്ങി​യ​വ​രി​ൽ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു.

കൂ​ടു​ത​ൽ പേ​രു​ടെ മോ​ച​ന​ത്തി​നാ​യി ലാ​വോ​സു​മാ​യും കം​ബോ​ഡി​യ​യു​മാ​യും നി​ര​ന്ത​ര ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ്യാ​ൻ​മ​റി​ന്‍റെ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ 32 ഇ​ന്ത്യ​ക്കാ​രെ ഇ​തു​വ​രെ ര​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ര​ക്ഷ​പ്പെ​ടു​ത്തി​യ 13 പേ​രും ത​മി​ഴ്നാ​ട്ടി​ലെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് അ​രിം​ഗ്ദം ബാ​ഗ്ചി ന​ന്ദി പ​റ​ഞ്ഞു.


തൊ​ഴി​ൽ ത​ട്ടി​പ്പി​ൽ അ​ക​പ്പെ​ട്ട ചി​ല ഇ​ന്ത്യ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ ​രാ​ജ്യ​ത്ത് ക​ട​ന്നു എ​ന്ന പേ​രി​ൽ അ​വി​ടു​ത്തെ അ​ധി​കൃ​ത​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​വ​രു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.