സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങൾ: ഒ​രു കോ​ടി പി​ഴയിടാൻ നിർദേശിച്ച് കരട് ചട്ടം
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങൾ:  ഒ​രു കോ​ടി പി​ഴയിടാൻ നിർദേശിച്ച് കരട് ചട്ടം
Saturday, November 26, 2022 1:57 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും വി​​​മാ​​​ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ഒ​​​രു കോ​​​ടി രൂ​​​പ പി​​​ഴ ചു​​​മ​​​ത്താ​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​മാ​​​യി ക​​​ര​​​ട് എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് സേ​​​ഫ്റ്റി ച​​​ട്ടം.

സു​​​ര​​​ക്ഷാ വീ​​​ഴ്ച വ​​​രു​​​ത്തി​​​യാ​​​ൽ വ​​​ൻ​​​തു​​​ക പി​​​ഴ ചു​​​മ​​​ത്താ​​​ൻ ബ്യൂ​​​റോ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യ​​​രി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് ച​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ര​​​ട് നി​​​യ​​​മം ആ​​​യാ​​​ൽ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യു​​​ടെ പേ​​​രി​​​ൽ 50 ല​​​ക്ഷം മു​​​ത​​​ൽ ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് പി​​​ഴ ചു​​​മ​​​ത്താ​​​ൻ ബ്യൂ​​​റോ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി​​​ക്കു സാ​​​ധി​​​ക്കും.


നാ​​​ഷ​​​ണ​​​ൽ സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യു​​​രി​​​റ്റി പ്രോ​​​ഗ്രാം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും രൂ​​​പ​​​ഘ​​​ട​​​ന​​യും ഇ​​​ല്ലെ​​​ങ്കി​​​ൽ വ​​​ലി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ പി​​​ഴ ചു​​​മ​​​ത്തും. സു​​​ര​​​ക്ഷ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് മേ​​​ൽ ഒ​​​രു ല​​​ക്ഷം മു​​​ത​​​ൽ 25 ല​​​ക്ഷം രൂ​​​പ​​​വ​​​രെ പി​​​ഴ ചു​​​മ​​​ത്താ​​​വു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളും ക​​​ര​​​ട് ച​​​ട്ട​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.