ആനന്ദ് തെൽതുംബ്ഡേ ജയിൽമോചിതനായി
ആനന്ദ് തെൽതുംബ്ഡേ ജയിൽമോചിതനായി
Sunday, November 27, 2022 12:21 AM IST
മും​​ബൈ:​​ഭീ​​മ കൊ​​റേ​​ഗാ​​വ് കേ​​സി​​ൽ ര​​ണ്ട​​ര​​വ​​ർ​​ഷം ത​​ട​​വി​​ൽ​​ക്ക​​ഴി​​ഞ്ഞ എ​​ഴു​​ത്തു​​കാ​​ര​​നും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ ആ​​ന​​ന്ദ് തെ​​ൽ​​തും​​ബ്ഡേ ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യി.

ജാ​​മ്യം ല​​ഭി​​ച്ച​​തി​​നെ​​തി​​രേ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ​​സം​​ഘം ന​​ൽ​​കി​​യ ഹ​​ർ​​ജി സു​​പ്രീം​​കോ​​ട​​തി നി​​രാ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​വി മും​​ബൈ​​യി​​ലെ ത​​ലോ​​ജ സെ​​ൻ​​ട്ര​​ൽ ജ​​യി​​ലിൽനി​​ന്ന് ആ​​ന​​ന്ദ് തെ​​ൽ​​തും​​ബ്ഡേ മോ​​ചി​​ത​​നാ​​യത്.


മോ​​ചി​​ത​​നാ​​യ​​തി​​ൽ ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് പു​​റ​​ത്ത് കാ​​ത്തു​​നി​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് അ​​ദ്ദേ​​ഹം പ്ര​​തി​​ക​​രി​​ച്ചു. വ്യാ​​ജ​​മാ​​യി എ​​ടു​​ത്ത കേ​​സി​​ലാ​​ണ് ജ​​യി​​ലി​​ൽ​​ ക​​ഴി​​യേ​​ണ്ടി​​വ​​ന്ന​​ത് എ​​ന്ന​​തു സ​​ങ്ക​​ട​​ക​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

2020 ഏ​​പ്രി​​ലി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ആ​​ന​​ന്ദ് തെ​​ൽ​​തും​​ഡെ​​യ്ക്ക് ക​​ഴി​​ഞ്ഞ 18നാ​​ണ് ബോം​​ബെ ഹൈ​​ക്കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.